ഇന്ത്യൻ ഫാസിസത്തിന്റെ നാൾവഴികൾ.
ഇന്ത്യൻ ഫാസിസത്തിന്റെ ചരിത്രം നോക്കിയാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന്റ കൂടെ തന്നെ വളർന്നു വന്നതാണെന്ന് സാമാന്യമായി പറയാം. എന്നാൽ ചരിത്രം സൂക്ഷ്മമമായി നോക്കിയാൽ അതിന്റെ വേരുകൾ ബുദ്ധന്റെ കാലത്തോളം നീണ്ടതാണെന്നു കാണാം. ബ്രാഹ്മണിസമാണ് ഇന്ത്യൻ ഫാസിസത്തിന്റെ അടിസ്ഥാന ധാര. ബുദ്ധമതത്തിന്റെ വളർച്ചയെ തടയാനായിട്ടായിരുന്നു അത് തുടങ്ങിയത്.
ആശയപരമായി ബുദ്ധമതത്തെ നേരിടാനായി അന്ന് അവർ ഉപയോഗിച്ച പ്രധാനപ്പെട്ട ഒന്നായിരുന്നു ഭഗവത്ഗീത. മഹാഭാരതത്തിലെ, അത്രയൊന്നും പ്രധാനമല്ലാതിരുന്ന, വളരെ കുറച്ച് ശ്ലോകങ്ങൾ മാത്രമുണ്ടായിരുന്ന ഗീതോപദേശത്തിൽ ഒരുപാടു ശ്ലോകങ്ങൾ തിരുകിക്കയറ്റി വലുതാക്കുകയും, അതിനെ മഹാഭാരതത്തേക്കാൾ പ്രാധാന്യമുള്ളതാക്കുകയും ചെയ്തു എന്നാണ് ഗീതയെ സൂക്ഷ്മമായി പഠിച്ച പണ്ഢിതർ പറയുന്നത്.അതിലൂടെ ചാതുർവർണ്ണ്യത്തിന്റെയും, വർണ്ണസങ്കരത്തിന്റെയും 'പ്രാധാന്യം' ഊട്ടിയുറപ്പിച്ചു. അതിനായി ഗീതാഭാഷ്യങ്ങൾ ചമച്ചു. അതിലൂടെ ബൗദ്ധന്മാരുമായി ആശയപരമായി സംഘർഷത്തിൽ ഏർപ്പെട്ടു.
ആധുനിക കാലത്തെ സ്വതന്ത്ര ദാർശനികൻമാരെല്ലാം അംഗീകരിക്കുന്ന ഒരു ആദർശമായ vegetarianism ലോകത്തിനു നൽകിയത് ഇന്ത്യയായിരുന്നു. പടിഞ്ഞാറിനും ലോകത്തെ മറ്റു ഭാഗങ്ങൾക്കും അന്യമായ ഒരു ആശയമാണത്. ഇത് ഭാരതത്തിന്റെ, കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ ഇന്ത്യൻ ബ്രാഹ്മണിസത്തിന്റെ സംഭവനയാണെന്ന് ഇന്ന് എത്ര പേർക്കറിയാം. 'vegetarianism' കൊണ്ട് പാശ്ചാത്യ ദാര്ശനികന്മാർ ഉദ്ദേശിക്കുന്നത് 'ധാർമ്മിക ഭക്ഷണ ക്രമം' (ethical food) എന്നതാണ്. പ്രകൃതിയിൽ മനുഷ്യനും, മറ്റു ജീവജാലങ്ങൾക്കും ഒരേ അവകാശം എന്ന 'ധാർമ്മിക ആശയ'മാണ് (ethical concept) അതിനു പിന്നിൽ.. മനുഷ്യന് തിന്നാനുള്ളതല്ല മറ്റു ജീവജാലങ്ങൾ എന്നും, മനുഷ്യനും മറ്റു ജീവികളുമായുള്ള സഹവർത്തിത്വമാണ് വേണ്ടതെന്നുമുള്ള ഉന്നതാദർശമാണത്. എന്നാൽ vegetarianism കൊണ്ട് ഇന്ത്യയിൽ ഉദ്ദേശിക്കുന്നത് അതല്ല. ഇന്ത്യയിലെ ഹിന്ദുക്കളെ ബ്രാഹ്മണവൽക്കരിക്കുന്നതിന്റെ (brahmanise) ഭാഗമായ വെറുപ്പിന്റെ (hate) രാഷ്ട്രീയമാണത്. അതുപോലെതന്നെ vegetarian എന്നതിന്റെ വിപരീതമായി പറയുന്ന non-vegetarian എന്ന വാക്ക് ഉണ്ടായതും, ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്. ഇത്, അതുവരെയും കാളയെയും , പശുവിനെയും തിന്നിരുന്ന ഇന്ത്യൻ ബ്രാഹ്മണന്മാർ ബുദ്ധമതത്തെ എതിർക്കാനായി ഉണ്ടാക്കിയെടുത്ത ഒരു തന്ത്രമായിരുന്നു. പശുവിനെ മഹത്വവൽക്കരിക്കുകയും, അതിനാൽ പശുവിറച്ചി ഭക്ഷിച്ചിരുന്ന ബൗദ്ധന്മാരെയും, അന്നത്തെ ഹിന്ദു സമുദായത്തിന് പുറത്തായിരുന്ന ദളിതരെയും അറപ്പോടെയും (disgust), വെറുപ്പോടെയും (hate) കാണുന്നതിലൂടെ ബ്രാഹ്മണ്യത്തിന്റെ അധികാരവും, മേൽക്കോയ്മയും അവർ തിരിച്ചു പിടിച്ചു. ബൗദ്ധന്മാരെ അനുകരിച്ചു ക്ഷേത്രാചാരങ്ങൾക്കു പ്രാധാന്യം കൊടുക്കുകയും, ഒരുപാട് ക്ഷേത്രങ്ങൾ പണിയുകയും, പല ബൗദ്ധ ക്ഷേത്രങ്ങളും അവരെ ഓടിച്ചു വിട്ടു തങ്ങളുടേതാക്കുകയും ചെയ്തു. പിന്നീട് ബുദ്ധമതം ക്ഷയിക്കുകയും, മുസ്ലിം സാമ്രാജ്യത്തം ഇന്ത്യയിൽ അധികാരത്തിൽ വരികയും ചെയ്തതോടെയാണ് ഇന്ത്യൻ ബ്രാഹ്മണ്യത്തിന് 'മുസ്ലിം' എന്ന പുതിയ ശത്രു ഉണ്ടാവുന്നത്. ഈ കാലഘട്ടം ബുദ്ധമത കാലത്തേക്കാൾ കൂടുതൽ തീവ്രമായിരുന്നു, കാരണം അധികാരം തന്നെയായിരുന്നു. മുസ്ലിം വിരുദ്ധ വികാരം ശക്തമായി. അധികാര വടംവലി സത്യത്തിൽ മുസ്ലിം വിരുദ്ധ വികാരത്തെ ആളിക്കത്തിച്ചു. ഇന്ത്യൻ ചരിത്രത്തിൽ രജപുത്, മറാത്താ വികാരങ്ങൾ അങ്ങനെയാണ് ജ്വലിച്ചത്.
മുസ്ലിം സാമ്രാജ്യത്തത്തിനു ശേഷം വന്ന ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ ജാതി, മത, വർഗ്ഗ ഭേദമന്യേ ഒരു ബ്രിട്ടീഷ് വിരുദ്ധ മനോഭാവം വളർത്തുകയും, സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ഉടലെടുക്കുകയും ചെയ്തത്, ഇന്ത്യൻ ബ്രാഹ്മണിസത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ് ചെയ്തതത്. സ്വാതന്ത്ര്യ സമരത്തിന്റെ കൂടെ നിൽക്കാതിരിക്കാനും, അതിനെ ഒറ്റിക്കൊടുക്കാനും തയ്യാറായത് തങ്ങളുടെ യഥാർത്ഥ ശത്രുക്കൾ ബ്രിട്ടീഷുകാരല്ല എന്ന വിശ്വാസത്താലായിരുന്നു. ചരിത്രത്തിലെ ഈ സന്ധിയിൽ വച്ചായിരുന്നു 'ഹിന്ദു രാഷ്ട്രം' എന്ന ആശയം ഉടലെടുക്കുന്നത്. പക്ഷെ ഇന്ത്യൻ ജനസംഖ്യയിൽ വളരെ ന്യൂനപക്ഷമായ ബ്രാഹ്മണ വിഭാഗം മാത്രം വിചാരിച്ചാൽ സാധിക്കാത്ത കാര്യമായതിനാൽ, ഹിന്ദു മതത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി 'വിശാലഹിന്ദു' എന്ന സങ്കല്പം അവർ ഉണ്ടാക്കി. അതിനായി നൂറ്റാണ്ടുകളായി അനുവർത്തിച്ചിരുന്ന തൊട്ടുകൂടായ്മയെയും, തീണ്ടായ്മയെയും അവർ തള്ളിപ്പറയുകയും ചെയ്തു. ഇതും അവരുടെ ഒരു തന്ത്രം മാത്രമായിരുന്നു. ഇതിനായി അവർ ഗോമാതാ സങ്കൽപ്പത്തെ കൂടുതൽ ഊർജ്ജ്വസ്വലമാക്കി, ഗോരക്ഷാ സംഘങ്ങൾ ഉണ്ടാക്കി. മാംസ ഭക്ഷണം പാപമാണെന്നും, മാംസം ഭക്ഷിക്കുന്നവർ മ്ലേച്ഛന്മാരാണെന്നും പറഞ്ഞു, ഹിന്ദു മതത്തിലെ ഭൂരിപക്ഷം വരുന്ന 'മാംസഭുക്കുകളായ' ആളുകളെ അവർ 'brahmanise' ചെയ്തു. അതായത്, മാംസഭക്ഷണം ഒഴിവാക്കിയാലേ യഥാർത്ഥ ഹിന്ദുക്കൾ ആകൂ എന്ന നിർബന്ധത്തിലൂടെ ഇന്ത്യയിൽ 'ഹിന്ദു', 'അഹിന്ദു' എന്ന വിഭജനം ഉണ്ടാക്കി. തീർച്ചയായും ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലിംകളും, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങളുമായിരുന്നു അവരുടെ ശത്രു ചേരിയിൽ.
ഇന്ത്യൻ ദേശീയത എന്നാൽ ഹിന്ദു ദേശീയത എന്ന ആശയം വളർന്നു വന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിനു സമാന്തരമായിട്ടായിരുന്നു. തീർച്ചയായും ഇന്ത്യയുടെ ഭരണചക്രം കൈയിൽ കിട്ടിയ കോൺഗ്രസിലും ഈ ആശയക്കാർ ഉണ്ടായിരുന്നു. അത് കൊണ്ടാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരിക്കാൻ വേണ്ടി അംബേദ്ക്കറെ അവർ തടഞ്ഞത്. ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി 'ഗോവധനിരോധന' ബില്ല് അവതരിപ്പിച്ചതും കോൺഗ്രസ് ആയിരുന്നു. നെഹ്രുവിന്റെ എതിർപ്പ് ഒന്നുകൊണ്ടു മാത്രമായിരുന്നു അത് പാസാകാതെ പോയത്. സ്വാതന്ത്ര്യത്തിനു മുമ്പും, ശേഷവും ഇന്ദിരാഗാന്ധിയുടെ കാലം വരെ 'ഹിന്ദു ദേശീയത' എന്ന ആശയം ഇന്ത്യൻ ജനാധിപത്യത്തിൽ പിടിമുറുക്കിയിരുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തിലൂടെ ഇന്ത്യൻ ഭരണ രംഗത്ത് അവർക്ക് കടന്നു കയറാനായത് ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതയും, അടിയന്തിരാവസ്ഥയും കാരണമായിരുന്നു. ഇന്ദിരാഗാന്ധിക്കെതിരായി ഇന്ത്യൻ മണ്ണിൽ ഉയർന്നു വന്ന ഭരണവിരുദ്ധ വികാരം ജനാധിപത്യ വിപ്ലവത്തിലൂടെ അവരെ പുറത്താക്കുകയും, പകരം ഒരു പുതിയ മുന്നണി ഭരണം നിലവിൽ വരികയും, അതിലൂടെ ഇന്നത്തെ 'സംഘ്പരിവാറിന്റെ' മുൻഗാമികൾ അധികാരത്തിൽ പങ്കാളികൾ ആവുകയും ചെയ്തു. പിന്നീട് പടിപടിയായി അവർ നേടിയെടുത്ത രാഷ്ട്രീയ സ്വാധീനങ്ങളും, ഭരണാധികാരങ്ങളും ആധുനിക ഇന്ത്യൻ ചരിത്രമാണ്. ഇന്ത്യൻ ടെലിവിഷനിലെ രാമായണം, മഹാഭാരതം സീരിയലുകളും അതിലൂടെ സാധ്യമായ ആധുനിക 'രഥയാത്രകളും', കോൺഗ്രസിന്റെ തന്നെ 'കൈക്കുറ്റപ്പാടായ' ബാബറി മസ്ജിദ് തകർക്കലും എല്ലാം അധികാരത്തിലേക്കുള്ള അവരുടെ ചവിട്ടുപടികളായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട 'item' ആണ് വംശഹത്യ. ഗുജറാത്തിലും, യുപിയിലുമുണ്ടാക്കിയ അസംഘ്യം വംശഹത്യകളിലൂടെ അവർ , നേരത്തെ സൂചിപ്പിച്ച 'ഹിന്ദു', 'അഹിന്ദു' വിഭജനം വോട്ടാക്കി മാറ്റി, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു നിർണ്ണായക സ്വാധീനമായി മാറി. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ ഉറക്കം കെടുത്തുന്ന രാഷ്ട്രീയ സ്വാധീനവും, ഇന്ത്യയുടെ ഭാവി തന്നെ അപകടത്തിലാക്കാൻ കഴിവുള്ള ഭരണസ്വാധീനവുമായി മാറി.
മറ്റു നാടുകളിൽ നിന്ന് മതപ്പോര് മൂത്ത് അഭയാർത്ഥികളായി വന്ന അന്യമത വിശ്വാസികൾക്ക് ശരണം അരുളിയ രാജ്യമാണ് എന്റേത് എന്ന്, ഇന്ന് ഒരു വിവേകാനന്ദനും, അമേരിക്കയിലെന്നല്ല ഭുമിയിലൊരിടത്തും ചെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാൻ സാധ്യമല്ലാതായിരിക്കുന്നു. രാമനും, റഹീമും രണ്ടല്ലെന്നു പാടിയ കബീറിന്റെ ജന്മഭൂമി മെല്ലെ-മെല്ലെ ചരമഭൂമിയായി മാറുകയാണോ? 'ഈശ്വര അള്ളാ തേരെനാം' എന്ന് പറഞ്ഞാൽ മനസ്സിലാവാത്തവരാണോ ഇന്നത്തെ ഹിന്ദു? മതം അസഹിഷ്ണുതയാവുമ്പോൾ അസഹിഷ്ണുത മതമായി മാറുന്നു. ഇന്ന് ഇന്ത്യയിൽ മതം അസഹിഷ്ണുതയാണ്. രാഷ്ട്രീയ കക്ഷികളും, സമൂഹങ്ങളും അതിന്റെ കൊടി ഉയർത്തുന്നതിൽ ബദ്ധശ്രദ്ധരാണ്. 'പൊരുതി ജയിപ്പതസാദ്ധ്യം' എന്നുപദേശിച്ച ശ്രീനാരായണ ഗുരുവിന് അന്യമായ രാജ്യമായി ഇന്ത്യ മാറുകയാണോ?